|

കെ.സി.ജോസഫിന് പിണറായിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

pinarayi[]തിരുവനന്തപുരം: നികുതി വര്‍ദ്ധനയുമായി ബന്ധപ്പെട്ട് കെ.സി ജോസഫിന്റെ പ്രസ്ഥാവനയ്ക്ക് പിണറായിയുടെ മറുപടി. നികുതി പിരിക്കാന്‍ വന്നാല്‍ അത് തടയാന്‍ ജനങ്ങള്‍ക്ക് അറിയാമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

നികുതി പിരിക്കാന്‍ വരട്ടെ എന്തുചെയ്യുമെന്ന് അപ്പോള്‍ കാണാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സി.പി.ഐ.എം ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കെണ്ടെന്നും നികുതി പിരിക്കാന്‍ സര്‍ക്കാറിന് അറിയാമെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു. ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നികുതി വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അദ്ദേഹം അറിയിച്ചിരുന്നു.

കെ.സി ജോസഫിന്റെ ഈ പ്രസ്ഥാവനയ്‌ക്കെതിരെയാണ് പിണറായി വിജയന്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

ഇ.പി.ജയരാജനും കെ.സി ജോസഫിന്റെ ഈ പ്രസ്ഥാവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കും എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

Latest Stories