ജിഷ്ണുവിന്റെ അമ്മയുടെ കത്തിനു പിണറായിയുടെ മറുപടി: 'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരാതിക്കാരിക്ക് മറുപടി നല്‍കേണ്ടത് ഡി.ജി.പി'
Daily News
ജിഷ്ണുവിന്റെ അമ്മയുടെ കത്തിനു പിണറായിയുടെ മറുപടി: 'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരാതിക്കാരിക്ക് മറുപടി നല്‍കേണ്ടത് ഡി.ജി.പി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th January 2017, 8:27 pm

MAHIJA-PINARAYI


ഇതുവരെ തങ്ങളെ ബന്ധപ്പെടാനോ വിവരം അന്വേഷിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്ന പരാതി ഉള്‍പ്പെടുന്ന തുറന്ന കത്തായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ പഴയ എസ്.എഫ്.ഐക്കാരി എന്ന പേരില്‍ മുഖ്യമന്ത്രിക്ക് എഴുതിയിരുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിലും തങ്ങള്‍ക്ക് വിഷമമുണ്ടെന്നും മഹിജയുടെ കത്തില്‍ പറഞ്ഞിരുന്നു.


തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജ അയച്ച കത്തിനു മുഖ്യമന്ത്രി പിണറായിയുടെ മറുപടി. പരാതിയില്‍ സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പൊലീസ് മേധാവിയാണ് പരാതിക്കാരിക്ക് മറുപടി നല്‍കേണ്ടതെന്നുമാണ് പിണറായി ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

ഇതുവരെ തങ്ങളെ ബന്ധപ്പെടാനോ വിവരം അന്വേഷിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്ന പരാതി ഉള്‍പ്പെടുന്ന തുറന്ന കത്തായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ പഴയ എസ്.എഫ്.ഐക്കാരി എന്ന പേരില്‍ മുഖ്യമന്ത്രിക്ക് എഴുതിയിരുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിലും തങ്ങള്‍ക്ക് വിഷമമുണ്ടെന്നും മഹിജയുടെ കത്തില്‍ പറഞ്ഞിരുന്നു.


Also read എ.ടി.എം ഇടപാട് ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരുന്നതിന് അനുമതി, റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകള്‍: പുതിയ പ്രഖ്യാപനങ്ങളുമായി റിസര്‍വ്വ് ബാങ്ക്


പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയുടെ ആവശ്യവും ഇതേ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും പൊലീസ് മേധാവിക്ക് നല്‍കിയെന്നും പിണറായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജിഷ്ണുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനുഭാവ പൂര്‍ണ്ണമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭായോഗം ചേര്‍ന്നു രണ്ടു ദിവസത്തിനകം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ 10ലക്ഷം രൂപ സഹായം നല്‍കിയിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പരാതിക്കാരിക്ക് മറുപടി നല്‍കേണ്ടത് പൊലീസ് മേധാവിയാണ് ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതിയിന്മേല്‍ സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കുവാനും പോലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്താനും പോലീസു മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത്. ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുദിവസത്തിനകം എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറി.അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പോലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിട്ടുണ്ട്.