Kerala
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകും: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 24, 05:13 pm
Friday, 24th March 2017, 10:43 pm

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേയാണ് പിണറായി സര്‍ക്കാര്‍ ജാഗ്രതയോടെ മുന്നോട്ട് പോകുമെന്ന് പറഞ്ഞത്.


Also read പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം; ഗോ സംരക്ഷണ ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി 


തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെറ്റു പറ്റിയാല്‍ ഏറ്റു പറയുമെന്നും മറച്ച് വക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും സര്‍ക്കാരിന്‍മേലുളള നിരീക്ഷണവും പ്രവര്‍ത്തന അവലോകനവും തുടരുമെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

 

സംസ്ഥാനത്ത് പൊലീസിനു വീഴ്ചകളുണ്ടായെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു.