| Monday, 16th October 2017, 5:20 pm

സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പിണറായിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്; പരസ്യപ്പെടുത്താനാകില്ലെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാല്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ആറുമാസത്തിനുള്ളില്‍ സഭയില്‍വെക്കണമെന്നാണ് ചട്ടമെന്നും പിണറായി പ്രതികരിച്ചു.


Also Read: ‘തടയില്ലെന്ന് പറഞ്ഞത് ഇതായിരുന്നല്ലേ’; ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞശേഷം ഇരുചക്ര വാഹനത്തില്‍ കയറി ബിന്ദു കൃഷ്ണ


റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാക്കുന്നത് നിയവിരുദ്ധമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് പിണറായി വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്‍കില്ലെന്നും സമയമാവുമ്പോള്‍ അത് നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ആറുമാസത്തിനകം സഭയില്‍ വയ്ക്കണമെന്നാണ് ചട്ടമെന്നും അതിന്‍പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്നും അല്ലെങ്കിലത് നിയമവിരുദ്ധമാകുമെന്നും പറഞ്ഞു.

നേരത്തെ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന യു.ഡി.എഫ് നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിച്ച പിണറായി നടപടി രാഷ്ട്രീയപ്രേരിതമല്ലെന്നും അന്വേഷണക്കമ്മീഷനെ നിയമിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരല്ലെന്നും പറഞ്ഞു.


Dont Miss: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബെംഗളൂരുവില്‍ ഇരുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു; രണ്ടു സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു


റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് രണ്ടു തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും പറഞ്ഞ അദ്ദേഹം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് സ്വീകരിക്കു്‌നനതെന്നും വ്യക്തമാക്കി.

“അന്വേഷണറിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് രണ്ട് തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വയ്ക്കുകയോ ചെയ്യാം. സര്‍ക്കാര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി കൂടി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാവും ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കുക” അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more