| Friday, 23rd December 2016, 8:57 pm

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; തീവ്രവാദ കേസുകളില്‍ യു.എ.പി.എ സ്വാഭാവികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാധാരണ കേസുകളില്‍ പ്രയോഗിക്കേണ്ട നിയമമല്ല യു.എ.പി.എ എന്നാല്‍ തീവ്രവാദ കേസുകളില്‍ യുഎപിഎ സ്വാഭാവികമാണ്. അക്കാര്യം കേരള സര്‍ക്കാരിന് മാത്രമായി തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല. നിയമത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ഒരിക്കലും നിഷേധിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എ നിയമത്തോടുള്ള എതിര്‍പ്പ് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എന്നാല്‍ തീവ്രവാദ കേസുകളില്‍ എന്‍.ഐ.എ യു.എ.പി.എ ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ കേസുകളില്‍ പ്രയോഗിക്കേണ്ട നിയമമല്ല യു.എ.പി.എ എന്നാല്‍ തീവ്രവാദ കേസുകളില്‍ യുഎപിഎ സ്വാഭാവികമാണ്. അക്കാര്യം കേരള സര്‍ക്കാരിന് മാത്രമായി തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല. നിയമത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ഒരിക്കലും നിഷേധിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.

Related: യു.എ.പി.എ ചുമത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം: പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം

സംസ്ഥാനത്ത് പൊലീസ് നിരന്തരം യു.എ.പി.എ പ്രയോഗിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

യു.എ.പി.എ ചുമത്തുന്നതില്‍ പൊലീസുകാര്‍ സൂക്ഷ്മത പാലിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയും രംഗത്തെത്തിയിട്ടുണ്ട്. യു.എ.പി.എ ചാര്‍ത്തുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. രാജ്യദ്രോഹം, എന്‍.ഐ.എ ആക്ട് തുടങ്ങിയ കുറ്റമങ്ങള്‍ ചുമത്തുന്നതിന് മുമ്പും അനുമതി തേടണമെന്നും എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more