| Friday, 24th August 2018, 5:49 pm

സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസിക സംഘര്‍ഷവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം, സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.


Read Also : “ബീഫ് കറി ഉണ്ടാക്കുന്നതെങ്ങനെ”; ഹിന്ദുമഹാ സഭയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു


എന്നാല്‍ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് പൊലീസ് ആലോചന.

ഇന്ന് രാവിലെയാണ് സൗമ്യ തൂങ്ങിമരിച്ചത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിനെയും മാതാവിനെയും മക്കളെയുമായിരുന്നു സൗമ്യ കൊലപ്പെടുത്തിയിരുന്നത്. ആഹാരത്തില്‍ എലിവിഷം കലര്‍ത്തിയാണ് സൗമ്യ എല്ലാവരെയും കൊലപ്പെടുത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more