തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഇ. ശ്രീധരനെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എല്‍.എ പി.ടി തോമസിനെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also read ‘ഇന്ത്യയെ പട്ടിയാക്കി ബംഗ്ലാദേശ് ആരാധകര്‍’; സെമിഫൈനലിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി; തിരിച്ചടിച്ച് ഇന്ത്യന്‍ ആരാധകരും
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത് ഈ സാഹചര്യത്തിലാണ് പ്രധാന വ്യക്തിത്വങ്ങളെ ചടങ്ങില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് അയച്ചത്.
നേരത്തെ മെട്രോമാന് ഇ ശ്രീധരനടക്കം 13 പേരുടെ പട്ടികയായിരുന്നു സര്‍ക്കാര്‍ പരിഗണനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ പട്ടിക പൂര്‍ണ്ണമായും തള്ളിയ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നാലുപേര്‍ മാത്രമാണ് ഉദ്ഘാടനവേദിയിലുണ്ടാവുകയെന്നാണ് അറിയിച്ചത്.കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ മാത്രമാണ് സര്‍ക്കാര്‍ ചടങ്ങിനേക്ക പരിഗണിച്ചത്.
You must read this വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദ്ദേഹം: ഇ. ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു
ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെയുംസ്ഥലം എം.എല്‍.എ പിടി തോമസിനെയും ഈ ശ്രീധരനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. സുരക്ഷാ കാരണം പറഞ്ഞാണ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.
എന്നാല്‍ സംഭവത്തില്‍ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നാണ് ഇ.ശ്രീധരന്‍ പ്രതികരിച്ചത്. ജൂണ്‍ 17 ശനിയാഴ്ച രാവിലെയാണ് കൊച്ചി മെട്രോ ഉദ്ഘാടനം. രാവിലെ 10.35നു പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ട്രെയിന്‍ കയറി പത്തടിപ്പാലം വരെയും തിരിച്ചും പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. തുടര്‍ന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പിലെ പ്രത്യേക പന്തലിലാണ് ഉദ്ഘാടനം.