ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങില്‍ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
Kerala
ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങില്‍ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2017, 4:45 pm

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഇ. ശ്രീധരനെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എല്‍.എ പി.ടി തോമസിനെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Also read ‘ഇന്ത്യയെ പട്ടിയാക്കി ബംഗ്ലാദേശ് ആരാധകര്‍’; സെമിഫൈനലിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി; തിരിച്ചടിച്ച് ഇന്ത്യന്‍ ആരാധകരും



You must read this വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദ്ദേഹം: ഇ. ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു


എന്നാല്‍ സംഭവത്തില്‍ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നാണ് ഇ.ശ്രീധരന്‍ പ്രതികരിച്ചത്. ജൂണ്‍ 17 ശനിയാഴ്ച രാവിലെയാണ് കൊച്ചി മെട്രോ ഉദ്ഘാടനം. രാവിലെ 10.35നു പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ട്രെയിന്‍ കയറി പത്തടിപ്പാലം വരെയും തിരിച്ചും പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. തുടര്‍ന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പിലെ പ്രത്യേക പന്തലിലാണ് ഉദ്ഘാടനം.