തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൈവന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അതിന്റെ തെളിവാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സ്വാമിക്ക് കിട്ടിയ ശിക്ഷയെന്നും അദ്ദേഹം പാലക്കാട് നടന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ പറഞ്ഞു.
Dont Miss തൊട്ടിലില്‍ കിടന്നുറങ്ങിയ രണ്ടുമാസം പ്രായമായ കുഞ്ഞിനെ തീയിട്ടു കൊല്ലാന്‍ ശ്രമം
അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചോദിച്ചത് പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ്. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഗംഗേശാനന്ദ തീര്‍ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അതു ഫലപ്രദമാകില്ലെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
ലൈംഗിക അതിക്രമത്തിനിടെയായിരുന്നു പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. അരമണിക്കൂര്‍ കഴിഞ്ഞാണു ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും ഒപ്പം കൊണ്ടുവന്നു. സമയം വൈകിയതിനാല്‍ അറ്റുപോയ ഭാഗത്തെ രക്തം പൂര്‍ണമായി വാര്‍ന്നുപോയി. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ അതു തുന്നിച്ചേര്‍ന്നു.
ഇന്നലെ നടന്ന പരിശോധനകളിലാണു തുന്നിച്ചേര്‍ത്ത ഭാഗം സജീവമാകുന്നില്ലെന്നു കണ്ടെത്തിയത്. ഇനി അതിനുള്ള സാധ്യത കുറവാണ്. പഴുപ്പോ മറ്റോ ഉണ്ടായാല്‍ അത് ഉപേക്ഷിക്കേണ്ടിവരും.