എറണാകുളം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ചയാവാതിരിക്കാന്‍ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടത്തായി വിഷയം മുന്നോട്ട് വെച്ച് കേരള രാഷ്ട്രീയത്തില്‍ സയനൈഡ് ചേര്‍ക്കുകയാണ് ഇരുമുന്നണികളെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി സയനൈഡ് ആണെങ്കില്‍ രമേശ് ചെന്നിത്തലയാണ് ജോളിയെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. രണ്ട് പേര്‍ക്കും ഒരേ സമീപനമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 26000 വോട്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കൂകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.
ആര്‍.എസ്.എസും ബി.ഡി.ജെ.എസും പ്രചാരണ രംഗത്തില്ലാത്തത് തിരിച്ചടിയാവുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍. അതിനാല്‍ 30000 വോട്ടെങ്കിലും നേടി പാര്‍ട്ടിയുടെ മുഖം മോശമാവാതെ നോക്കണമെന്നുമാണ് കീഴ്ഘടകങ്ങളിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ