'മാതൃകയായി കേരള സര്‍ക്കാര്‍'; സ്വന്തം 'പ്രോഗ്രസ് റിപ്പോര്‍ട്ട്' പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
Kerala
'മാതൃകയായി കേരള സര്‍ക്കാര്‍'; സ്വന്തം 'പ്രോഗ്രസ് റിപ്പോര്‍ട്ട്' പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th June 2017, 9:52 pm

 

തിരുവനന്തപുരം: തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനത്തിനായി തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തിനും ലോകത്തിനും മാതൃകയാവുന്ന രീതിയിലാണ് തങ്ങളുടെ “പ്രോഗ്രസ് റിപ്പോര്‍ട്ട്” വിലയിരുത്തലുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്.


Also read ‘പണി പാളി’; ‘നേതാക്കള്‍ ദരിദ്ര മേഖലയില്‍ വിനോദ യാത്ര നടത്തുകയാണ്’ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മോദിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു


എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്.


Dont miss ഒടുവില്‍ മോദി സര്‍ക്കാര്‍ വഴങ്ങുന്നു; കശാപ്പ് നിരോധന വിജ്ഞാപനം പുനപരിശോധിക്കും: പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി