പാമോയില്‍ കേസില്‍ സി.കെ.ചന്ദ്രപ്പന് പിണറായിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2011, 9:31 pm
തിരുവനന്തപുരം: പാമോയില്‍ കേസില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന് പിണറായി വിജയന്റെ മറുപടി. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് യോജിച്ച പ്രക്ഷോഭം നടത്താമെന്ന തീരുമാനം വ്യക്തിപരമല്ല. പാര്‍ട്ടിയുടെ തീരുമാനമാണ്. ഇത് മനസ്സിലാക്കാനുള്ള വിവേകം സി.കെ.ചന്ദ്രപ്പനുണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യോജിച്ച പ്രക്ഷോഭം നടത്തേണ്ടതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. പ്രസ്താവനനയുടെ പേരില്‍ സമരത്തിന്റെ ഗതി വഴിമാറിപ്പോകാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു.
ലോക്പാല്‍ ബില്‍ സകലതിന്റെയും മുകളിലാകണമെന്ന അഭിപ്രായം സി.പി.ഐ.എമ്മിനില്ലെന്നു പിണറായി വിജയന്‍. ജുഡീഷ്യറിയുടെ കാര്യം ലോക്പാല്‍ അല്ല നോക്കേണ്ടതെന്നും പിണറായി പറഞ്ഞു.