മോദിയുടേത് ജുഡിഷ്യറിക്കെതിരെ വാളോങ്ങുന്ന നയം: പിണറായി
Daily News
മോദിയുടേത് ജുഡിഷ്യറിക്കെതിരെ വാളോങ്ങുന്ന നയം: പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2014, 5:28 pm

[] കോഴിക്കോട്: നരേന്ദ്ര മോദിയുടേത് ജുഡിഷ്യറിക്ക് നേരെ വാളോങ്ങുന്ന നയമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജയം ശുപാര്‍ശ ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരായ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയതാത്പര്യമാണുള്ളതെന്ന് പിണറായി ആരോപിച്ചു.

ജുഡീഷ്യറിക്ക് പോലും കൂച്ച്വിലങ്ങിടാനാണ് മോദി ശ്രമിക്കുന്നത്. ബി.ജെ.പി താത്പര്യങ്ങള്‍ക്കെതിരാണ് എന്നതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തോടുള്ള എതിര്‍പ്പിന് കാരണം.

സൊഹാറുബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ബി.ജെ.പി ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ച ജഡ്ജിയെ രായ്ക്ക് രാമാനം നാടുകടത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോഴിക്കോട്ട് എ.സി ഷണ്‍മുഖദാസ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.