'ബി.ജെ.പിക്കു എതിരാളിയുണ്ടെങ്കില്‍ ജനം അംഗീകരിക്കുമെന്നതിന്റെ തെളിവ്' കെജ്‌രിവാളിനു അഭിനന്ദനവുമായി പിണറായി വിജയന്‍
Kerala News
'ബി.ജെ.പിക്കു എതിരാളിയുണ്ടെങ്കില്‍ ജനം അംഗീകരിക്കുമെന്നതിന്റെ തെളിവ്' കെജ്‌രിവാളിനു അഭിനന്ദനവുമായി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 2:04 pm

 

തിരുവനന്തപുരം: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച അരവിന്ദ് കെജരിവാളിനു അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ദല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ പിറായി വിജയന്‍ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കോണ്‍ഗ്രസിനും പഠിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ദല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബി.ജെ.പിക്കു ഒരു ബദലുണ്ടെങ്കില്‍ അതിനെ ജനം അംഗീകരിക്കും എന്നതിന്റെ തെളിവാണ് ദല്‍ഹി ഫലം. രാജ്യത്തിന്റെ പൊതു വികാരമാണ് ദല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അരവിന്ദ് കെജ്രിവാളിനെയും ദല്‍ഹി ജനതയേയും അഭിന്ദിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും അക്രമത്തിനും ദല്‍ഹി അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കെജ്രിവാളിന് അഭിനന്ദനമറിയിച്ചു. ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്നും അവര്‍ ബി.ജെ.പിയെ തള്ളികളഞ്ഞെന്നുമായിരുന്നു മമതയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച നല്‍കാന്‍ തീരുമാനിച്ച ദല്‍ഹി ജനതയെ അഭിനന്ദിച്ച് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ സഹായിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഒറ്റകെട്ടായി നിന്ന ദല്‍ഹിയ്ക്ക് നന്ദിയെന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്.