| Monday, 8th January 2018, 8:59 am

രാഹുല്‍ ഗാന്ധിക്ക് അടിമപ്പണി ചെയ്യാന്‍ ഇടതുപക്ഷത്തെ കിട്ടില്ല; ജനവിരുദ്ധരുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറല്ലെന്നും പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രീതിയാണ് കോണ്‍ഗ്രസ്സിനുള്ളത്. അത്തരത്തില്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സി.പി.ഐ.എം കൊല്ലം ജില്ലാസമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് പിണറായി കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായിയെത്തിയത്. ജനങ്ങളുടെ താല്പര്യമാണ് ഇടതുപക്ഷത്തിന് പ്രധാനം.ജനശ്വാസനയങ്ങള്‍ രൂപീകരിക്കുന്നവരുമായി മാത്രമേ സഖ്യമുണ്ടാക്കുകയുള്ളു. കോണ്‍ഗ്രസ്സിന്റെത് ജനവിരുദ്ധ നയങ്ങളാണെന്നും ജനപക്ഷ നിലപാട് സ്വീകരിക്കുന്ന് കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ കേന്ദ്രവും സംസ്ഥാനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇടതുപക്ഷവുമായി യോജിക്കുന്ന ജനാധിപത്യ പാര്‍ട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയമാണ് മോദി സര്‍ക്കാര്‍ പാലിക്കുന്നത്. സംസ്ഥാന ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടതും നീതി ആയോഗ് നിര്‍മ്മിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ദളിത്- ന്യൂനപക്ഷങ്ങളെ ചേര്‍ത്തുകൊണ്ട് ശക്തമായ ജനമുന്നേറ്റമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more