തിരുവനന്തപുരം: സഭയില്‍ തനിക്ക് നേരെ പ്രതിപക്ഷാംഗം ആക്രോശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കു നേരെ ഒരിക്കലും ആക്രോശം ഉണ്ടായിട്ടില്ല. പരിധി ലംഘിക്കുന്ന നിലപാട് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു.
Dont Miss അബ്ദുല്‍ ഖാദര്‍ എം.എല്‍.എയ്ക്ക് ഗുരുവായൂരില്‍ എന്ത് കാര്യം; നിയമസഭയില്‍ വര്‍ഗീയ പരാമര്‍ശവുമായി ചെന്നിത്തല
ശിവസേനക്കാരെ വാടകക്കെടുത്തത് പ്രതിപക്ഷമാണെന്ന നിലപാട് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ പ്രകടനം കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.
ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭാരേഖകളില്‍ നിന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടാവുകയും സംഭവം കയ്യാങ്കളിയുടെ വക്കില്‍ എ്ത്തുകയുമായിരുന്നു.
അതിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയത് ശരിയായില്ലെന്ന് പ്രതിപക്ഷം പറഞ്ഞാല്‍. എന്നാല്‍ താന്‍ സഭ നിര്‍ത്തിവെച്ച ശേഷംമാത്രമാണ് നടുത്തളത്തില്‍ ഇറങ്ങിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.