| Monday, 17th April 2017, 3:05 pm

ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് പിണറായി; ഭൂരിപക്ഷം സ്വാഭാവികമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെരഞ്ഞെുപ്പ് ഫലം ഒരു തരത്തിലും സര്‍ക്കാരിനെതിരായ വിധിയെഴുത്തായി കണക്കാക്കാന്‍ കഴിയില്ല. എല്‍.ഡി.എഫ് മികച്ച പ്രകടനമാണ് ഉപതെരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ചത്.

എല്‍.ഡി.എഫ് വോട്ടിലും നല്ല വര്‍ധനവുണ്ടായിരുന്നു. ബി.ജെ.പിയുടെ വോട്ടിങ് ശതമാനം പിന്നോട്ട് പോകുകയായിരുന്നു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ ശബ്ദമുണ്ടാകാതിരുന്നതാണ് യു.ഡി.എഫ് വോട്ട് വര്‍ധിക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Dont Miss 2017ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനുള്ള ടൈം റീഡേഴ്‌സ് പോളില്‍ മോദിയ്ക്ക് കിട്ടിയത് 0% വോട്ട് 


മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്നും വിശദമായി പഠിച്ചതിനു ശേഷം കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാമെന്നും വിഎസ് പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അധികം ലഭിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more