| Wednesday, 7th June 2017, 8:44 am

എന്‍.ഡി.ടി.വി റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു; മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ശ്രമം: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഡി.ടി.വി മേധാവികളായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവരുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡ് അടിയന്തിരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഉദ്ദേശിച്ചുള്ള നീക്കമാണിതെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.


Also read നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി; തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് മന്‍മോഹന്‍സിങ്


മാധ്യമ സ്വാതന്ത്ര്യം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു എന്‍.ഡി.ടി.വി മേധാവികളുടെ ദല്‍ഹിയിലെയും ഡെറാഡൂണിലെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയത്.

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ മാധ്യമസ്ഥാപനത്തോട് പകപോക്കല്‍ നടപടി സ്വീകരിക്കുകയാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാനല്‍ അവതാരകനായ രവീഷ് കുമാര്‍ എന്‍.ഡി.ടി.വി ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.


Dont miss ‘മോദിയെക്കൊണ്ട് സാധാരണക്കാരന് യാതൊരു ഗുണവുമില്ല’; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ


Latest Stories

We use cookies to give you the best possible experience. Learn more