കണ്ണൂര്‍: ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നും പിണറായി പറഞ്ഞു.
എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
“”നമ്മുടെ നാട്ടില്‍ ചില ദേശാടനപക്ഷികള്‍ ഇടക്കിടെ വരാറുണ്ടല്ലോ ഇപ്പോള്‍ ഒരു ദേശാടനപക്ഷിയ്ക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. അത് നമ്മെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരുമാവും. അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളാണ്. മരുഭൂമികളില്‍ മാത്രം കാണുന്ന ദേശാടനപക്ഷികള്‍ക്ക് നമ്മുടെ നാട് അവരുടെ ഒരു ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണ്. ഇനി എന്ത് ആപത്താണ് വരാന്‍ പോകുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്””- പിണറായി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്ന നരേന്ദ്രമോദിയെയല്ലേ പിണറായി ദേശാടനപക്ഷിയായി ഉപമിച്ചത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്.