| Tuesday, 30th March 2021, 1:19 pm

അഞ്ച് ദിവസത്തിനുള്ളില്‍ ഒരു ബോംബ് വരുമെന്നാണ് പറയുന്നത്; ഏത് ബോംബും നേരിടാന്‍ തയ്യാര്‍: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ച് ദിവസത്തിനുള്ളില്‍ ഒരു ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഏത് ബോംബ് വന്നാലും നേരിടാന്‍ നാട് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് അനുകൂല ജനവികാരം കേരളത്തില്‍ ശക്തമാണെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.

നിയസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഒരു ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഏത് ബോംബ് വന്നാലും നേരിടാന്‍ ഈ നാട് തയ്യാറാണ്.

ഇടതുമുന്നണിയുടെ പൊതുപരിപാടികള്‍ക്ക് സദസില്‍ സ്ഥലം മതിയാകാതെ വരുന്നെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും പിണറായി പറഞ്ഞു.

പൊതുവേദികളില്‍ എല്ലാം കാണുന്നത് ഇതാണ്. സാധാരണ സംഘാടകര്‍ക്ക് ഒരു പ്രതീക്ഷ കാണുമല്ലോ യോഗത്തെ പറ്റി. പക്ഷേ ആ വേദി പോരാതെ വരുന്നു. സ്‌റ്റേജിനെ കുറിച്ചല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. സദസിലുള്ള സ്ഥലം മതിയാകാതെ വരുന്നു.

ഇനി ഇങ്ങോട്ട് ആള് കടക്കല്ലേ എന്ന് സംഘാടകര്‍ക്ക് അനൗണ്‍സ് ചെയ്യേണ്ടി വരുന്നു. ആളുകള്‍ പുറത്തുനില്‍ക്കുന്നു. ഇങ്ങനെയൊക്കെയുള്ള വലിയ ജനപ്രവാഹമാണ് കാണുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

നേരത്തെ ഉള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാര്‍ മാത്രമല്ല ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായി ഒപ്പം വലിയൊരു ജനസഞ്ചയം അണിചേരുകയാണ്. അതാണ് കാണുന്നത്. അതിന്റെ ഭാഗമായി നല്ല മുന്നേറ്റമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്, പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi About Kerala Election

We use cookies to give you the best possible experience. Learn more