| Sunday, 2nd September 2018, 9:17 am

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തുക.

പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഈ മാസം 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ ആറുവരെ യു.എസില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കുകയായിരുന്നു.


Read Also : ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്


മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.

We use cookies to give you the best possible experience. Learn more