മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു
ഡൂള്‍ന്യൂസ് ഡെസ്ക്
Sunday, 2nd September 2018, 9:17 am
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തുക.
പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഈ മാസം 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ ആറുവരെ യു.എസില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കുകയായിരുന്നു.
Read Also : ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.