തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യം വിജയത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
” നാടറിയുന്നവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താനാകുക. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം സര്‍ക്കാര്‍ ഏകോപിപ്പിച്ചത്. സൈന്യം മാത്രമായി എവിടെയും ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടില്ല. ”
ജില്ലാഭരണസംവിധാനത്തിനൊപ്പം നില്‍ക്കുകയെന്നതാണ് സൈന്യത്തിന് ചെയ്യാനാകുക.
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പ്രധാനമന്ത്രിയുമായും മറ്റ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഇന്ന് 58506 പേരെ രക്ഷപ്പെടുത്തി. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനേക്കാള്‍ മറ്റ് മാര്‍ഗങ്ങളാണ് കൂടുതല്‍ ഉപകരിച്ചത്. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും സഹായിക്കുന്നു.
നാളെ 5 ഹെലികോപ്ടര്‍ കൂടി എത്തും. കൊച്ചി നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ 3 വിമാനങ്ങള്‍ സര്‍വീസ് നടത്തും.
ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കുട്ടനാട്ടില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുനല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: