കോഴിക്കോട്: കേരളത്തിനെതിരെ ദേശീയതലത്തില്‍ വ്യാജ പ്രചരണങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോള്‍ മലയാളികള്‍ സ്വയം സന്നദ്ധരായി പ്രതിരോധം തീര്‍ത്തതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കക്ഷിരാഷ്ടീയഭേദമന്യേ മലയാളികള്‍ ഒന്നടങ്കം നടത്തിയ ചെറുത്ത് നില്‍പ്പിനെ പ്രകീര്‍ത്തിച്ചത്.
” പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന കേരളത്തെ വര്‍ഗീയ കലാപഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍.എസ്.എസിന്റെ യും ബി.ജെ.പിയുടെയും കുത്സിതശ്രമങ്ങള്‍ക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്ത്‌നില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നു.”
പ്രത്യേകിച്ച് ആരുടെയും ആഹ്വാനമില്ലാതെയാണ് കൂട്ടായ്മ രൂപപ്പെട്ടതെന്നും ദല്‍ഹി ആസ്ഥാനമായുള്ള മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത നുണക്കഥകള്‍ പൊളിക്കാന്‍ ഇത് സഹായകമായെന്നും പോസ്റ്റില്‍ പറയുന്നു. കേരളത്തെ താറടിക്കാനുള്ള രാഷ്ട്രീയ പദ്ധതിയെ മലയാളികള്‍ നേടിട്ട രീതിയേയും പിണറായി അഭിനന്ദിച്ചു.
എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നതിനെയും പിണറായി ആശങ്ക അറിയിച്ചു. ഭാവനാപൂര്‍ണ്ണമായി സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: