| Sunday, 8th January 2017, 1:16 pm

പിണറായി വിജയന്റെ ഭാര്യയുടെ നിയമനം: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ബന്ധുനിയമനമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനം ഉള്‍പ്പെടെ വി.എസ് സര്‍ക്കാറിന്റെ കാലത്തുനടന്ന നിയമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ അഡ്വ.പി റഹീമാണ് പരാതി നല്‍കിയിരിക്കുന്നത്.

പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ബന്ധുനിയമനമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് റഹീം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിക്കുന്നതെന്നാണ് റഹീം പറയുന്നത്.


Must Read:ഒറ്റയാള്‍ക്കും നേരെചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിഞ്ഞുകൂടാ: ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹൈബി ഈഡന്‍ എം.എല്‍.എ വേദിയിലിരുത്തി ജി.സുധാകരന്‍


ഗവര്‍ണറുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും റഹീം പറഞ്ഞു.

മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമം വിവാദമായ വേളയിലാണ് വി.എസ് സര്‍ക്കാറിന്റെ കാലത്തും ഇത്തരം നിയമനങ്ങള്‍ നടന്നെന്ന ആരോപണമുയര്‍ന്നത്.

ബന്ധുനിയമനക്കേസില്‍ ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി വന്നിരിക്കുന്നത്.


Also Read:എന്തധികാരത്തിന്റെ ബലത്തിലാണ് ജനങ്ങളുടെ പണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയത്? ആര്‍.ബി.ഐ ഗവര്‍ണറോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പാനല്‍


നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ ഭാര്യയുടെ സഹോദരീ പുത്രന്് നിയമനം നല്‍കിയത് ബന്ധുനിയമനമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്റ്റാന്റിങ് കൗണ്‍ലായിട്ടായിരുന്നു നിയമനം.

We use cookies to give you the best possible experience. Learn more