| Tuesday, 8th May 2012, 2:03 pm

ചന്ദ്രശേഖരന്റെ കൊലപാതകം: ഗുണം ചെയ്തത് യു.ഡി.എഫിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഗുണം ചെയ്തത് യു.ഡി.എഫിനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കരയിലെ പ്രചാരണത്തിന് യു.ഡി.എഫ് ഈ സംഭവം ഉപയോഗിക്കുന്നത് വളരെ ഹീനമാണെന്നും പിണറായി വ്യക്തമാക്കി. തൃശൂരില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ആദ്യമേ തന്നെ കുറ്റംചാര്‍ത്തി തെളിവുണ്ടാക്കാനാണ് ശ്രമം. കൊലനടന്ന് മൂന്ന് ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാത്തത് ആശ്ചര്യമെന്നും പിണറായി വ്യക്തമാക്കി.

കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ്. ആ നിലപാടില്‍ മാറ്റമില്ല. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ് ആയതെങ്ങനെയെന്ന് വി.എസ്സിനോട് ചോദിക്കണെമെന്നും പിണറായി പറഞ്ഞു.

പിണറായി മുഖാമുഖത്തില്‍ പറഞ്ഞത്

ഒരു നായരെ വിളിച്ച് ആഭ്യന്തര മന്ത്രി സ്ഥാനം ഇരിക്കട്ടെയെന്ന് പറഞ്ഞു. ഈഴവനെ വിളിച്ച് റവന്യൂവകുപ്പ് ഇരിക്കട്ടെയെന്ന് പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തോടെ സാമുദിയ സന്തുലനം തകര്‍ന്നത് പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ടെത്തിയ പരിഹാരമായിരുന്നു ഇത്. തിരവഞ്ചൂര്‍ നായരാണെന്ന് തരത്തില്‍ കേരളത്തിലാരും അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ജാതിക്കാരനായി അദ്ദേഹത്തെ അധപതിപ്പിക്കുകയാണ് ചെയ്ത.് ഈ നിലപാട് സാമുദായിക വികാരം ഇളക്കിവിടുകയാണുണ്ടായത്.

അതോടൊപ്പം കേരളത്തില്‍ ലീഗിന്റെ നിലപാടും പരിശോധിക്കേണ്ടതാണ്. ലീഗ് കത്തികാണിച്ചാണ് അഞ്ചാം മന്ത്രിസ്ഥാനം സ്വന്തമാക്കിയതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിച്ചതാണ്. ഇതൊരു വലിയ പ്രശ്‌നമാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയാണിത്. അഹന്തയുള്ള വിഭാഗമായി ലീഗ് മാറിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങളെല്ലാം യു.ഡി.എഫിനെ വേട്ടയാടുകയായിരുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് കാരണക്കാരനായ ആളെ നിങ്ങള്‍ക്ക് അറിയാം. ഒരു ദുര്‍മോഹി പണത്തിനും മറ്റ് സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണുണ്ടായത്. ഇതെല്ലാം കാരണം യു.ഡി.എഫിന് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ഗുണം ചെയ്തത് യു.ഡി.എഫിനാണ്.

ആരോണോ ഈ കുറ്റം ചെയ്തത് അവരെപ്പെട്ടെന്ന് കണ്ടെത്തണം. അതിന് സ്വീകരിക്കേണ്ട നടപടികളുണ്ടാവണം. നമ്മുടെ നാട്ടില് നേരത്തെ പറഞ്ഞതുപോലെ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നുപറയാറുണ്ട്. അതാണിവിടെ സംഭവിക്കുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നില്‍ സി.പി.ഐ.എം തന്നെയെന്ന് മുമ്പേ തന്നെ അവര്‍ ഉറപ്പിക്കുന്നു.

കാറിന്റെ ഉടമയായ നവീന്‍ദാസ് സി.പി.ഐ.എം ബന്ധമുള്ളയാളാണെന്ന് പഞ്ഞു. എപ്പോള്‍ തൊട്ടാണ് നവീണ്‍ദാസ് സി.പി.ഐ.എം കാരനായത്. നവീന്‍ദാസിന്റെ ഭാര്യയുടെ അച്ഛന്‍ പ്രകാശന്‍ സി.പി.ഐ.എം കാരനാണെന്ന് പറഞ്ഞു. കണ്ണൂരില്‍ എന്റെ പ്രദേശത്ത് ഒരു ചെറുകിട വ്യവസായം നടത്തിയിരുന്ന കൃഷ്ണന്‍കുട്ടിയായിരുന്നു പ്രകാശന്റെ അച്ഛന്‍. അദ്ദേഹം അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണ്. പ്രകാശിനെക്കൂടാതെ അയാള്‍ക്ക് ശാന്തപ്പന്‍ എന്നുപേരുള്ള ഒരു മകന്‍കൂടിയുണ്ട്. ശാന്തപ്പന്‍ കൃഷ്ണന്‍കുട്ടിയുടെ സ്വദേശമായ ആലപ്പുഴയിലായിരുന്നു. ശാന്തപ്പന്‍ ഇപ്പോള്‍ ജീവിച്ചിരുപ്പില്‍. ശാന്തപ്പന്‍ കോടുത്തസ്ഥലത്താണ് സ്ഥലത്താണ് കഴിഞ്ഞമാസം രമേശ് ചെന്നിത്തല അടുത്തിടെ ഒരു കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. നവീന്‍ദാസ് ബന്ധുവല്ല എന്ന് വയലാര്‍ രവി പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ രവിയ്ക്ക് കൃഷ്ണന്‍കുട്ടിയെ അറിയാതിരിക്കുമോ, പ്രകാശനെ അറിയാതിരിക്കുമോ. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്ക് രവി പങ്കെടുക്കാറുണ്ട്. ഈ പ്രകാശന്‍ രണ്ട് മൂന്ന് ദശാബ്ദം മുന്‍പ് തലശേരി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഒരു സ്ഥലം സ്വന്തമാക്കിയിരുന്നു. രവിയുടെ സ്വാധീനം കൊണ്ടാണ് ഇത് പ്രകാശന് ലഭിച്ചതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇവര്‍ക്കെല്ലാം ഈ കേസില്‍ ബന്ധമുണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ഇവരൊക്കെ സി.പി.ഐ.എമ്മുകാരാണെന്ന് വ്യാഖ്യാനിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്. ഇവരെല്ലാം അറിയപ്പെടുന്ന കോണ്‍ഗ്രസുകാരായിരുന്നു.

കുറ്റംചുമത്തിയശേഷം തെളിവ് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. അന്വേഷണം നടത്തി കുറ്റവാളികളാരാണോ അവരെ കണ്ടെത്തി ശിക്ഷിക്കണം. അന്വേഷണത്തെ ഞങ്ങള്‍ ഭയക്കുന്നില്ല. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ദുഷ്ടരാഷ്ട്രീയലാക്കോടെ ഞങ്ങള്‍ക്കെതിരെ തിരിയുകയാണ് ചെയ്യുന്നത്. അതുനുവേണ്ടി ഇത്തരമൊരു കൊല പ്രചരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അത്യന്തം ഹീനമായ നടപടിയാണ്. മുഖ്യമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും, ആഭ്യന്തരമന്ത്രിയും പരസ്യമായി കാര്യങ്ങള്‍ പറഞ്ഞില്ലേ. അങ്ങനെകാര്യങ്ങള്‍ പറയുമ്പോള്‍ അത് അന്വേഷണ സംഘത്തിന് ഇങ്ങനെ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കുന്നത് പോലെയാണ്. ഇതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.

നമ്മുടെ പോലീസിന് കൊലനടത്തിവരുപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തി. ഇത്രയാളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് മനസിലായി. എന്നിട്ടും ആരെയും കസ്റ്റഡിയിലെടുത്തില്ല. ഇത് അന്വേഷണം മനപൂര്‍വ്വമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനുശേഷം കുറ്റവാളികളെ പിടിക്കൂയെന്ന് പറഞ്ഞത്.

കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ്. നമ്മുടെ കുടുംബത്തിലെ ഒരാള്‍കുടുംബത്തിനെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നമ്മള്‍ കുടുംബദ്രോഹികളായല്ലേ കാണുന്നത്. അതുപോലെ തന്നെയാണ് ഇവിടെയും. ചന്ദ്രശേഖരന്‍ ധീരനായ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനാണെന്ന് വി.എസ്സ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കാം. അതിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടെന്താ കാര്യം. അത് നിങ്ങള്‍ വി.എസിനോട് തന്നെ ചോദിക്ക്.

സാധാരണയായി ഒരു ജില്ലയില്‍ എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ ജില്ലാ സെക്രട്ടറിയാണ് ഇതില്‍ അഭിപ്രായം പറയുക. ഇവിടെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. വി.എസ് ഇതനുസരിച്ചാണ് അഭിപ്രായം പറഞ്ഞത്. അതിനെ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുകയാണുണ്ടായത്.

We use cookies to give you the best possible experience. Learn more