| Wednesday, 16th December 2020, 6:58 pm

കുറച്ചുവോട്ടും നാല് സീറ്റുമല്ല പ്രധാനം, ഇനിയെങ്കിലും ഒന്ന് ആലോചിക്ക്; കോണ്‍ഗ്രസിനോട് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയശക്തികള്‍ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:

മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഈ സംസ്ഥാനം വേറിട്ട് നില്‍ക്കുന്നതിന് കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനം, വര്‍ഗീയതയ്‌ക്കെതിരായ നിലപാട് എന്നിവ.

എന്നാല്‍ ഈ മതനിരപേക്ഷ അടിത്തറ ഒരു കൂട്ടര്‍ക്ക് ആപത്താണ്. അവര്‍ കാണുന്നത് ആ മതനിരപേക്ഷ അടിത്തറ എത്ര വേഗത്തില്‍ തകര്‍ക്കാം എന്നാണ്. ആരാണത്? വര്‍ഗീയശക്തികള്‍. ഇവിടെ ആര്‍.എസ്.എസും ബി.ജെ.പിയും നിരന്തരം അതിന് വേണ്ടി പരിശ്രമിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷക്കാര്‍ ചെയ്യേണ്ടതെന്താണ്. അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതിന് പകരം അതിനോടൊരു മൃദുസമീപനം സ്വീകരിക്കാമോ. അതോടൊപ്പം തന്നെ മുസ്‌ലിം തീവ്രവാദപ്രസ്ഥാനങ്ങളോടൊപ്പമുള്ള കൈകോര്‍ക്കല്‍

ഇതല്ലേ കോണ്‍ഗ്രസ് കേരളത്തില്‍ നടപ്പാക്കുന്നത്. അത്തരമൊരു നിലപാടിലൂടെ മതനിരപേക്ഷതയെ തകര്‍ക്കാനാകുമോ?

കേരളത്തിന്റെ സമൂഹമൈത്രിയ്ക്ക് അപകടം വരുത്തിവെക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് വരുത്തിവെക്കുന്നത്. ഇനിയെങ്കിലും ആലോചിക്കാന്‍ പറ്റുമെങ്കില്‍ ആലോചിക്കിന്‍.

ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഈ സമൂഹത്തിന് അതുണ്ടാക്കാന്‍ പോകുന്ന ആപത്ത് എത്ര വലുതായിരിക്കും എന്നൊന്ന് ശാന്തമായി മതനിരപേക്ഷ മനസിനൊപ്പം നിന്നൊന്ന് ആലോചിക്ക്.

കുറച്ചുവോട്ടും നാല് സീറ്റുമല്ല പ്രധാനം. ഈ നാടിന്റെ മതനിരപേക്ഷത നിലനിര്‍ത്തലാണ്. അതെപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan to Congress Kerala Local Body Election

We use cookies to give you the best possible experience. Learn more