| Tuesday, 10th August 2021, 4:52 pm

പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; മുഖ്യമന്ത്രിയ്ക്ക് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നാണ് ഭീഷണി.

ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം വന്നത്.

ലോക്ക്ഡൗണിന്റെ പേരില്‍ പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ചൊവ്വാഴ്ച പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan Threat Call Police Atrocities

We use cookies to give you the best possible experience. Learn more