പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
Kerala News
പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 5:46 pm

തിരുവനന്തപുരം: കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് “ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് തമസോ മാ ജ്യോതിര്‍ഗമയ” എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വിഹിക്കുകയായിരുന്നു മുഖ്യമന്ത്രി

പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന അബദ്ധമേ പറ്റിയിട്ടുള്ളൂ, താന്‍ ജീവിതം കൊണ്ട് മതേതര വാദിയാണെന്ന് തെളിയിച്ച ആളാണെന്നും കെ.എം ഷാജി

“സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ നിരയിലേക്ക് തള്ളിമാറ്റി ചരിത്രം മുന്നോട്ട് പോകും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞാണ് സമൂഹം മുന്നോട്ട് പോയത്.”

അവര്‍ണര്‍ എന്ന് മുദ്രയടിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശന വിധി വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഉണ്ട്. ക്ഷേത്രം അടച്ചിട്ടവര്‍ ഉണ്ട്. അതെല്ലാം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടൈന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അങ്ങനെയാണ് എല്ലാ വിഭാഗത്തിനും ക്ഷേത്ര പ്രവേശനം സാധ്യമായത്. ക്ഷേത്രപ്രവേശനവിളംബരം എന്നത് ദീര്‍ഘകാലമായി നമ്മുടെ മുന്‍തലമുറ, ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമായി പ്രഖ്യാപിക്കേണ്ട വന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നെയ്യാറ്റിന്‍കര കൊലപാതകം; സാക്ഷിയ്ക്ക് വധഭീഷണി

സാമൂഹ്യമുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരുക്കും. അതേസമയം സാമൂഹ്യമുന്നേറ്റത്തിന്റെ പതാക വാഹകരുടെ പേര് ചരിത്രത്തിന്റെ തങ്കലിപികളിലായിരിക്കും. ഇതില്‍ ഏത് പക്ഷമാണെന്നതാണ് ചോദ്യം. നാം ഓരോരുത്തരും എത് പക്ഷത്ത് നില്‍ക്കുന്നു എന്നാണ് തീരുമാനിക്കേണ്ടത്. ഭാവിതലമുറ കുറ്റക്കാരല്ലെന്ന് നമ്മളെ വിധിക്കണമെങ്കില്‍ സാമുഹിക മുന്നേറ്റത്തിന്റെ ചലനങ്ങള്‍ക്കൊപ്പം നീങ്ങാന്‍ നമുക്ക് കഴിയണമെന്ന് പിണറായി പറഞ്ഞു.

WATCH THIS VIDEO: