തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത് കലാപത്തിനുള്ള ആഹ്വാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരിനെ വഞ്ചിക്കാനല്ലേ ജീവനക്കാരോട് പറയുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഗുരുതര വീഴ്ചയാണ്. നിര്‍ഭാഗ്യകരമെന്നെ പറയാനുള്ളൂ’, മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. കെ.പി.സി.സിയുടെ ലെറ്റര്‍ ഹെഡില്‍ യോഗതീരുമാനങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്ട്രീയ പാര്‍ടി നേരിട്ട് വിളിച്ച് സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ നിര്‍ദേശിക്കുന്നത് ഇതാദ്യമായാണ്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആഗസ്റ്റ് 19നാണ് ഓഫീസേഴ്സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ ഓണ്‍ലൈന്‍ യോഗം മുല്ലപ്പള്ളി വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ 40 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തുവെന്ന് ലെറ്റര്‍ ഹെഡ്ഡിലെ യോഗത്തിന്റെ നടപടിക്കുറിപ്പ് വ്യക്തമാക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക