| Wednesday, 17th June 2020, 7:01 pm

"ഇങ്ങനെയൊക്കെ നിലപാട് മാറ്റാന്‍ മേയ് 5 ന് ശേഷം എന്ത് അത്ഭുതമാണ് നടന്നത്"; പ്രവാസി വിഷയത്തില്‍ മുരളീധരന്റെ നിലപാട് മാറ്റത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന പ്രചരണവുമായി ചിലര്‍ ദുഷ്ടലാക്കാടോ പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കേന്ദ്രസഹമന്ത്രിയും ഈ പ്രചരണത്തിന് പിന്നിലുണ്ടെന്ന് വി. മുരളീധരനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

‘കൊവിഡ് ബാധിച്ചവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പരിശോധന വേണമെന്നാണ് പറഞ്ഞത്. പ്രവാസികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ എന്ന പ്രചരണം ശരിയല്ല’

സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന കേന്ദ്ര സഹമന്ത്രി നിലപാടില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം എന്നാണ് അന്ന് ഇദ്ദേഹം പറഞ്ഞത്. അവര്‍ വരുന്ന രാജ്യത്ത് നിന്ന് തന്നെ പരിശോധിച്ച് ചികിത്സിച്ച് രോഗം ഭേദമാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്’, മുഖ്യമന്ത്രി പറഞ്ഞു.

ഇതേ കേന്ദ്രസഹമന്ത്രി തന്നെയാണ് കേരളം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന പ്രചരണം അഴിച്ചുവിടുന്നത്. മേയ് 5 ന് ശേഷം എന്ത് അത്ഭുതമാണ് നിലപാട് മാറ്റാന്‍ നടന്നിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാദുരന്തത്തിന്റെ മുന്നില്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്, എന്നാല്‍ അതിനൊപ്പം രോഗവ്യാപനം തടയേണ്ടതും ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more