തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച മതിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. റിവ്യൂ ഹരജി നല്‍കിയതിന് ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ് തന്ത്രി കുടുംബം.
നേരത്തെ തന്ത്രി കുടുംബത്തില്‍നിന്ന് മൂന്നുപേരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് കണ്ഠര് മോഹനര് പറഞ്ഞിരുന്നു. പന്തളം കുടുംബവും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
അതേസമയം സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ സമവായം എന്ന നിലയിലല്ല കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും വിധിനടപ്പാക്കുന്നതാണ് ചര്‍ച്ചാവിഷയമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
WATCH THIS VIDEO: