തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയ്ക്കിടയിലും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റേയും അതിനു ജനങ്ങള്‍ നല്‍കിയ പിന്തുണയുടേയും വിജയമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപരിപഠനത്തിനു അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘പല ഭാഗത്തു നിന്ന് എതിര്‍പ്പുകളും, വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കൊവിഡ്- 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകള്‍ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും നമുക്ക് സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവര്‍ത്തകരും, പോലീസും, സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്നു പരീക്ഷകള്‍ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാര്‍ത്ഥം പ്രയത്‌നിച്ചു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു’, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഏതു മഹാമാരി വന്നാലും, എത്ര വലിയ പ്രളയം ആഞ്ഞടിച്ചാലും, ആരൊക്കെ എതിരു നിന്നാലും, ഒത്തൊരുമിച്ച് നിന്ന് കേരളത്തിന് അതു മറികടക്കാനാകുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസള്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാന്‍ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാന്‍ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം. എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.
എത്ര കടുത്ത പ്രതിസന്ധിയുടെ മുന്‍പിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങള്‍ നല്‍കിയ പിന്തുണയുടേയും വിജയമാണ് ഈ റിസള്‍ട്ട്. പല ഭാഗത്തു നിന്ന് എതിര്‍പ്പുകളും, വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കോവിഡ്- 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകള്‍ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും നമുക്ക് സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവര്‍ത്തകരും, പോലീസും, സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്നു പരീക്ഷകള്‍ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാര്‍ത്ഥം പ്രയത്‌നിച്ചു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.
ഏതു മഹാമാരി വന്നാലും, എത്ര വലിയ പ്രളയം ആഞ്ഞടിച്ചാലും, ആരൊക്കെ എതിരു നിന്നാലും, ഒത്തൊരുമിച്ച് നിന്ന് കേരളത്തിന് അതു മറികടക്കാനാകുമെന്നതിന്റെ തെളിവാണ് ഇന്നു നമ്മള്‍ കണ്ടത്. ഈ ഘട്ടത്തില്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജവും ആത്മവിശ്വാസവും ഈ നേട്ടം നമുക്ക് പകരട്ടെ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ