തിരുവനന്തപുരം: ടെക്‌നോ സിറ്റി കളിമണ്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുംബൈയിലെ കമ്പനി ഉടമയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉറപ്പില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയരുതെന്ന് ചെന്നിത്തലയോട് നേരത്തെ താന്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
‘അതാണ് നേരത്തെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. മറ്റൊരാള്‍ പറഞ്ഞത് കേട്ട് പറഞ്ഞാല്‍ ഇതൊക്കെ സംഭവിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
ആരോപണം തെറ്റായിരുന്നു എന്ന് മുംബൈയിലെ കമ്പനി ഉടമയോടു പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ആരോ വന്നുപറഞ്ഞതനുസരിച്ചാണ് ആരോപണം ഉന്നയിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്.
ആശാപുര ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സി.ഇ.ഒയോടാണ് ചെന്നിത്തല ഖേദപ്രകടനം നടത്തിയത്. ചിലര്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് താന്‍ ആരോപണം ഉന്നയിച്ചത് എന്നാണ് ചെന്നിത്തലയുടെ വിശദീകരണം.
തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ ഖനനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും സന്തോഷ് മേനോന്‍ കൈരളി പീപ്പിളിനോട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ