അന്ന് നാം നടത്തിയത് കോളനിവത്കരണത്തിനെതിരായ പോരാട്ടമെങ്കില്‍ ഇന്ന് നടത്തുന്നത് കോളനിവത്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരായ പോരാട്ടം; മുംബൈയില്‍ പിണറായി
national news
അന്ന് നാം നടത്തിയത് കോളനിവത്കരണത്തിനെതിരായ പോരാട്ടമെങ്കില്‍ ഇന്ന് നടത്തുന്നത് കോളനിവത്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരായ പോരാട്ടം; മുംബൈയില്‍ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 2:02 pm

മുംബൈ: മുന്‍പ് നാം നടത്തിയത് കോളനിവത്കരണത്തിനെതിരായ പോരാട്ടമാണെങ്കില്‍ ഇപ്പോള്‍ നടത്തുന്നത് കോളനിവത്കരണത്തിനൊപ്പം നിന്നവര്‍ക്കെതിരായ പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈയിലെ കലാ സാംസ്‌കാരിക അക്കാദമി രംഗത്തുള്ള പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ മുംബൈ കലക്ടീവ് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വര്‍ഗീയതയ്ക്ക് എതിരായ ദേശീയ പോരാട്ടം’ എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.


‘രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയശക്തികളാല്‍ ഭീഷണിയിലാണ്. പൗരത്വ ഭേദഗതി നിയമം മതേതര മനസുകളെ തുളയ്ക്കാനുള്ള അവസാന ആയുധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഈ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്.’, മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കേരള സര്‍ക്കാരും ജനങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും നിയമപരമായി പോരാടുക, നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരെ ചെയ്യാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇക്കാര്യങ്ങളെല്ലാം ചെയ്ത് സമരമുഖത്തെ ജേതാവാണ് കേരളം. കേരളത്തിന്റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാന നിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈ നരിമാന്‍ പോയിന്റിലെ വൈ.ബി ചവാന്‍ സെന്റിലാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ശനിയാഴ്ച ‘സമരങ്ങളുടെ മുന്നണിപ്പോരാളികളാകുന്ന വിദ്യാര്‍ഥികള്‍’ എന്ന വിഭാഗത്തില്‍ ഐഷി ഘോഷ്, ഐഷ ഖാദര്‍, പരിചയ് യാദവ്, അഭിഷേക് നന്ദന്‍, അഫ്ര അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചിരുന്നു.

WATCH THIS VIDEO: