| Sunday, 26th April 2020, 2:46 pm

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണം; ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി. കളക്ടര്‍മാര്‍, എസ്.പിമാര്‍, ഡി.എം.ഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വനപാതകളിലൂടെ ആളുകള്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി തിങ്കളാഴ്ച  മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 457 ആയി. നിലവില്‍ 116 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 21044 പേരാണ് ഇപ്പോള്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more