തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ കയറിയതിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിന് ഒരു തടസവുമില്ലെന്ന് ബി.ജെ.പി നേതാവ് തന്നെ പറഞ്ഞ് കഴിഞ്ഞു. പിന്നെന്തിനാണ് ഈ രണ്ട് ദിവസം കേരളത്തിലെമ്പാടും അക്രമങ്ങള്‍ നടത്തിയത്.
എത്ര പാര്‍ട്ടി ഓഫീസ് തകര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമല്ലേ ഉണ്ടായത്. ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കേരളത്തില്‍ പ്രശ്‌നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി നമ്മുടെ നാട്ടില്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്ന പൊതുമേഖലാ സ്ഥാപനമാണ്. എത്രകോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടായത്- മുഖ്യമന്ത്രി പറഞ്ഞു.
അക്രമികള്‍ക്ക് പൊതജനപിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. “ചിലയിടങ്ങളില്‍ കുറച്ച് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചു വന്നു. അങ്ങനെ വാളുയര്‍ത്തി പിടിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ ഓടുന്ന കാഴ്ച നമ്മള്‍ കണ്ടില്ലേ. അത്രയേയൊള്ളൂ ഇവരുടെ ശൂരവീരപരാക്രമം. നാട്ടുകാരൊന്ന് ആഞ്ഞ് ഇവര്‍ക്ക് നേരെ ചെന്നപ്പോള്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്.”
കിളിമാനൂരില്‍ പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
WATCH THIS VIDEO: