തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം ബഡായി പറച്ചിലാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷനും പറയുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഡായി പറച്ചിലാകുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
എന്നാല്‍ നമ്മുടെ പ്രതിപക്ഷ നേതാവ് ഇങ്ങനെയായിപ്പോയി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘അവരെ രണ്ട് പേരെയും കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കണം എന്ന് നിങ്ങള്‍ നിര്‍ബന്ധമുണ്ടല്ലേ.. ഞാന്‍ എന്താണ് പറയുന്നതെന്ന് നിത്യമായി നിങ്ങള്‍ മാത്രമല്ല നിങ്ങളിലൂടെ ഈ നാടും കേട്ട് കൊണ്ടിരിക്കുകയാണ്. ഏത് ബഡായിയാണ് ഞാന്‍ പറയുന്നതെന്ന് നിങ്ങള്‍ നോക്കണം. ബഡായി എന്ന് പറഞ്ഞാല്‍ പൊങ്ങച്ചം.
സ്വയം പരിഹാസ്യമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ പിന്നെ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങളത് മനസിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. ഒരു പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഒരു കാര്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ നമ്മളെ ഇദ്ദേഹം ഇങ്ങനെയായിപ്പോയി. അത് നിങ്ങളെങ്കിലും മനസിലാക്കണം എന്നെ എനിക്ക് നിങ്ങളോട് പറയാനുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറച്ചിലും പി.ആര് വര്ക്കുമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക