കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കെ.സി രാമചന്ദ്രന്‍, ടി.കെ രജീഷ് എന്നിവരുമായി മുഖ്യമന്ത്രി കണ്ണൂര്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തു.
ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ALSO READ: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും കൂടെയുണ്ടായിരുന്നു. അതേസമയം ടി.പി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.
എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പ്രത്യഭിവാദ്യവും നടത്തി. രാവിലെ ഒന്‍പതരയ്ക്കാണു ജയിലിലെ ചടങ്ങ് വെച്ചിരുന്നതെങ്കിലും തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഒന്‍പതിനു ജയിലിലെത്തിയിരുന്നു.
WATCH THIS VIDEO: