എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി
Kerala News
എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 6:51 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ ചര്‍ച്ചകള്‍ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

താന്‍ ആരേയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിഞ്ഞുവെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാമെന്ന നില സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കെ.ജി കമലേഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താ അവതരണത്തിനിടെയില്‍ ഡാം തുറന്നു എന്നതിനെ ഡാം തകര്‍ന്നു എന്ന് തെറ്റി വായിച്ചതിനാണ് നിഷയ്‌ക്കെതിരെ അധിക്ഷേപം തുടങ്ങിയത്.

ഇതിന് പിന്നാലെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan KG Kamalesh Nisha Purushothaman KUWJ