തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കുണ്ടായ ജയം ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
‘ആവേശകരമായ ജയമാണ് ഇടതുപക്ഷത്തിന്റേത്. സംഘടിതമായ ആക്രമണമായിരുന്നു സര്‍ക്കാരിനെതിരെ നടന്നത്’, പിണറായി പറഞ്ഞു.
യു.ഡി.എഫ് കേരളത്തില്‍ അപ്രസക്തമാകുന്നു. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ വീണ്ടും പൊളിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും നുണപ്രചരണങ്ങള്‍ക്കും കേരളത്തില്‍ ഇടമില്ല. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംശുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു.
കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇടതിനൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. പ്രത്യേക ലക്ഷ്യമായി ഇറങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് കൃത്യമായ മറുപടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinaray Vijayan Kerala Local Body Election 2020