തിരുവനന്തപുരം: നടക്കില്ല എന്ന് കരുതിയ പല വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെയ്യാന്‍ പറ്റുന്നതേ പറയൂ. പറഞ്ഞാല്‍ അത് ചെയ്തിരിക്കും. നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ത്ഥ്യമായി’, പിണറായി പറഞ്ഞു.
ജനങ്ങളാണ് നേട്ടങ്ങളുടെ യഥാര്‍ത്ഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു. തടസങ്ങള്‍ സൃഷ്ടിക്കാന്‍ നിന്നവര്‍ക്ക് തെറ്റ് പറ്റിയെന്നും പഴയ സര്‍ക്കാരല്ല ഇതെന്ന് അവര്‍ക്ക് ബോധ്യമായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം കേന്ദ്രസര്‍ക്കാരിനോട് കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
‘കെ.എസ്.ഐ.എന്‍.സി ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ഇതറിഞ്ഞപ്പോള്‍ ഒരു നിമിഷം പോലും സര്‍ക്കാര്‍ സ്തംഭിച്ച് നിന്നില്ല’, മുഖ്യമന്ത്രി പറഞ്ഞു.
എന്‍ പ്രശാന്ത് ഐ.എ.എസിനെതിരായ പരാതി അന്വേഷിക്കുമെന്നും പിണറായി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു എന്ന പരാതിയാണ് അന്വേഷിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinaray Vijayan Kerala Election LDF Govt