| Thursday, 8th April 2021, 5:03 pm

ദേവഗണങ്ങള്‍ സര്‍ക്കാരിനൊപ്പമെന്ന പരാമര്‍ശം; മുഖ്യമന്ത്രിയ്‌ക്കെതിരെ ചട്ടലംഘനപരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചട്ടലംഘനപരാതി. കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

വോട്ടെടുപ്പ് ദിവസം നടത്തിയ ദേവഗണങ്ങള്‍ എല്‍.ഡി.എഫിനൊപ്പം എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതികരണം.

‘അയ്യപ്പന്‍ അടക്കമുള്ള ദേവഗണങ്ങള്‍ ഈ സര്‍ക്കാരിനൊപ്പമാണ്’ – എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan God With LDF Code of Conduct Kerala Election 2021

We use cookies to give you the best possible experience. Learn more