|

കൊച്ചി മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ 'പുറത്താക്കി' മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ അപ്രതീക്ഷിതമായി കടന്നുകൂടിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനെ “പുറത്താക്കി” മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കന്നിയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട ഫോട്ടോയിലാണ് കുമ്മനത്തെ ഒഴിവാക്കിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ മാത്രമാണ് മുഖ്യമന്ത്രി പോസ്റ്റു ചെയ്ത ഫോട്ടോയിലുള്ളത്. ഗവര്‍ണറുടെ തൊട്ടറുപ്പത്തിരിക്കുന്ന കുമ്മനം രാജശേഖരനെ വെട്ടിമാറ്റിയതായാണ് കാണുന്നത്.

“ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വന്‍കിട പദ്ധതിനിര്‍വഹണത്തില്‍ അനുകരണനീയമായ ഒരു മാതൃകയാണ് കൊച്ചി മെട്രോ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച മെട്രോ പദ്ധതിയാണ് കൊച്ചിയിലേത്.


Must Read: ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു?’; ദിലീപ് ഷോയ്ക്കിടെ കാവ്യ മാധവനുമായി തെറ്റിയതിനെ കുറിച്ച് ചോദിച്ച ആരാധകന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നമിത പ്രമോദ്


വന്‍കിട പദ്ധതികളെ സാമൂഹികപുരോഗതിക്കുള്ള അവസരമൊരുക്കുന്നതിനും പ്രയോജനപ്പെടുത്താം എന്നതിനൊരുദാഹരണം കൂടിയാണിത്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികള്‍ക്കും അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച കൊച്ചി നിവാസികള്‍ക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.” എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം മുഖ്യമന്ത്രി പോസ്റ്റു ചെയ്തിട്ടുണ്ട്.

മെട്രോയുടെ ആദ്യ യാത്രയില്‍ കുമ്മനം രാജശേഖര്‍ കയറിക്കൂടിയത് ഇതിനകം തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ കുമ്മനം ഉള്‍പ്പെട്ടിരുന്നില്ല. മോദിയുടെ സുരക്ഷാ ടീമായ എസ്.പി.ജി നല്‍കിയ ലിസ്റ്റിലും മോദിയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടവരില്‍ കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല.