കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറയാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി; പിണറായിയ്‌ക്കെതിരെ മുരളീധരന്‍
Kerala News
കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറയാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി; പിണറായിയ്‌ക്കെതിരെ മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th October 2021, 12:48 pm

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിന്റെ പതനമാണ് ആഗ്രഹിക്കുന്നതെന്ന് കെ. മുരളീധരന്‍ എം.പി. കേരളത്തില്‍ സി.പി.ഐ.എം നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണെന്നും അദ്ദേഹം പറഞ്ഞു.

‘ നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്. പകല്‍ സി.പി.ഐ.എമ്മും രാത്രിയില്‍ ബി.ജെ.പിയുമായ നേതാവാണ് പിണറായി,’ മുരളീധരന്‍ പറഞ്ഞു.

പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി- സി.പി.ഐ.എം കൂട്ടുകെട്ട് കാരണമാണ് ലാവ്ലിന്‍ കേസ് നീണ്ടുപോകുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ കേന്ദ്ര ബിന്ദു കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ റെയില്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. മര്‍ദ്ദനവും ജയില്‍ വാസവും ഏല്‍ക്കേണ്ടി വന്നാലും സമ്മതിക്കില്ല.

കെ റെയില്‍ എന്ന പകല്‍ക്കൊള്ള പദ്ധതിക്ക് വേണ്ട വന്‍തുക എവിടെ നിന്നാണ് കിട്ടുന്നത്. പ്രളയ ഫണ്ടിന് കാശില്ലാത്ത സര്‍ക്കാര്‍, പദ്ധതിക്കായുള്ള തുക എവിടെ നിന്നാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan Farm law Farmers Protest K Muraleedharan