തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവും ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ചെന്നപ്പോള്‍ സന്ദര്‍ശനം നിഷേധിച്ചത് പിണറായി വിജയന്‍ ആയിരുന്നെന്ന് ശ്രീജിവിന്റെ അമ്മ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദര്‍ശനം നിഷേധിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനുശേഷമാണെന്ന് രമണി വ്യക്തമാക്കിയത്.
ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും രമണി പറയുന്നു. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കെയാണ് സന്ദര്‍ശനം നിഷേധിച്ചതെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.
ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 767 ദിവസമായി സമരത്തിലാണ്.
2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ വാദം. അതേസമയം ഇത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.
ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറുമായി ഇതിനെക്കുറിച്ച് സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞിരുന്നു.