| Wednesday, 20th February 2019, 4:02 pm

''എല്ലായിടേയും ഇത് ചുമന്ന് പോകേണ്ട കാര്യമില്ല''; സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടമുള്ള കൊടിയുയര്‍ത്തിയവരെ ശാസിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവരേയുടെ ഫോട്ടോയുള്ള കൊടിയുയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഈ കൊടി ഉയര്‍ത്തേണ്ടതില്ല. അതിന് വേറെ വേദികളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Also read:നിയമവിരുദ്ധ “കരിയറു”മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി

“എല്‍.ഡി.എഫ് ജയിച്ചാല്‍ എല്‍.ഡി.എഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല. അതിന് വേദികള്‍ വേറെ ഉണ്ട്, അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more