| Friday, 4th January 2019, 7:44 pm

രണ്ട് സ്ത്രീകള്‍ ശബരിമലയിലെത്തിയപ്പോള്‍ ഹര്‍ത്താല്‍ നടത്തി, ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താലില്ലേ; ശ്രീലങ്കന്‍ യുവതി സന്നിധാനത്തെത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് പരോക്ഷമായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിളിമാനൂരിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“രണ്ടും ഒന്നും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ട് സ്ത്രീകള്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേ… ഇനിയും സ്ത്രീകള്‍ കയറിയാല്‍ ഹര്‍ത്താല്‍ നടത്തുമോ”- മുഖ്യമന്ത്രി ആര്‍.എസ്.എസിനോടായി ചോദിച്ചു.

ALSO READ: നാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്; കേരളത്തെ പിന്നോട്ടുവലിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

“ഇവിടെ എന്തൊക്കെയായിരുന്നു വര്‍ത്തമാനം. ഏതെങ്കിലും സ്ത്രീകള്‍ കയറിയാല്‍ ആത്മാഹൂതി വരെ ചെയ്തുകളയും എന്ന് പറഞ്ഞവരുണ്ട്. നമ്മളാരുടെയും ആത്മാഹൂതിയൊന്നും ആഗ്രഹിക്കുന്നില്ല കേട്ടോ”- മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് ശശികലയെന്ന ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു. എന്നാല്‍ ദര്‍ശനം നടത്താനായില്ലെന്നായിരുന്നു ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more