| Monday, 2nd January 2017, 9:43 am

അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍ സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ചോരകൊണ്ട് ചിന്തിക്കുന്നവര്‍ക്ക് കലയും സാഹിത്യവും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട്: അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍ സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.ടിക്കും കമലിനുമെതിരായ പ്രതികരണങ്ങള്‍ ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭരിക്കുമ്പോള്‍ ജനാധിപത്യം അവസാനിച്ചുവെന്നാണോ മനസിലാക്കേണ്ടത്. ചോരകൊണ്ട് ചിന്തിക്കുന്നവര്‍ക്ക് കലയും സാഹിത്യവും മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. അക്ഷരങ്ങളെയും കലയെയും ഫാഷിസ്റ്റുകള്‍ക്ക് ഭയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read:മോദി കലണ്ടറിന് പകരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കലണ്ടറുമായി വേലുനായ്ക്കര്‍


മുഖ്യമന്ത്രിക്കു പുറമേ എം.ടിക്ക് പിന്തുണയുമായി വി.എസ് അച്യുതാന്ദനും സംവിധായകന്‍ കമലും രംഗത്തെത്തി. എം.ടിക്കെതിരെയുള്ള സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് വി.എസ് അച്യുതാന്ദനും പ്രതികരിച്ചു. കല്‍ബുര്‍ഗിയെപ്പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള നീക്കമാണെങ്കില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം.ടിയെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടേണ്ട സാഹചര്യം വന്നുവെന്നത് തന്നെ വേദനിപ്പിക്കുന്നതെന്നതാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഭാഷാ പിതാവിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച സംഘപരിവാര്‍ ഇന്ന് എല്ലാവരെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more