| Wednesday, 29th August 2018, 5:03 pm

മത്സ്യത്തൊഴിലാളികള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമാനകളില്ലാത്ത പ്രളയത്തെ സംസ്ഥാനം നേരിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച “ആദരം 2018 “പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സ്വന്തം ജോലിയും വീടും കുടുംബവും ഉപേക്ഷിച്ചാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. തന്റെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് അവര്‍ ഇറങ്ങിയത്. ആ മത്സ്യത്തൊഴിലാളികള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്- മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ

നാട് പ്രളയത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ഒരു അനുമോദന പരിപാടി സംഘടിപ്പിക്കുന്നത് ശരിയല്ല എന്നതിനാലാണ് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ഉടന്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന് ഒരുങ്ങാതിരുന്നതെന്നും അതേസമയം അധികം വൈകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

65000 ത്തോളം പേരെയാണ് പ്രളയത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. ദുരന്തമറിഞ്ഞ ഉടന്‍ 699 വള്ളങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 3000 മത്സ്യത്തൊഴിലാളികളെയാണ് സര്‍ക്കാര്‍ ആദരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more